ആദ്യത്തെ പ്രണയം
എവിടെയൊ ജനിച്ചു നീ
എവിടെയൊ വളർന്നു നീ
കൗമാര ദശയിലെ ശലഭമായ് നീ
പൂവുകൾ തേടി പറന്ന നീ
എന്നോ എൻ കണ്ണിലെ കാഴ്ച്ചയായ്
മിഴി മൂടിയെന്നാലും മായാതെ നില്ക്കുന്നു -
ആദ്യമായ് കണ്ടൊരു പല്പുഞ്ചിരി .
ഇനിയെന്റെ കൂട്ടില്‍ നീ കൂട്ടായ് വന്നെങ്കി-
ലെന്നൊരു വട്ടം ഞാന്‍ കൊതിച്ചു പോയ്
പകലൊളി മറയുമ്പോൾ അകലത്തെവിടെയോ
കൂരിരുൾ മേട്ടില്‍ നീ വീണുറങ്ങി
എന്നുറക്കം കെടുത്തിയ നിന്
ഓർമ പ്രകാശത്തെ ഞാന്‍
ഊതി ജ്വലിപ്പിച്ചു ജ്വാലയാക്കി.
വെന്തിടുന്നെന് മനം ഈ കുളിരുന്ന
രാവിലും നിന്നെ കുറിച്ചുള്ള സ്മൃതിയിലാകെ
ഒരു കൊച്ചു പൂവിനാല്‍ വരവേല്‍ക്കുന്നു ഞാന്‍
നിന്നെ എന്‍ അത്മാവിലൊരു വര്‍ഷം ചൊരിയുവാനായ്
എന്നില്‍ നീ പെയ്യുമോ
എന്നില്‍ നീ ചേരുമോ
എൻ വിരലോടു വിരല്‍
കോര്‍ത്ത് പോരുമോ നീ
ഇനി നിന്റെ ചിറകിന് തണലും തണുപ്പും
എന്റെ സ്വന്തമെന്നൊരു വട്ടം
ചൊല്ലുമോ നീീീ