Sunday 2 April 2017

                                          ആദ്യത്തെ പ്രണയം


എവിടെയൊ  ജനിച്ചു  നീ
എവിടെയൊ  വളന്നു നീ
കൗമാര  ദശയിലെ  ശലഭമായ്  നീ
പൂവുക തേടി  പറന്ന  നീ

എന്നോ  എ കണ്ണിലെ  കാഴ്ച്ചയായ്

മിഴി മൂടിയെന്നാലും  മായാതെ  നില്‍ക്കുന്നു -
ആദ്യമായ്  കണ്ടൊരു  പല്‍പുഞ്ചിരി .
ഇനിയെന്റെ     കൂട്ടില്‍ നീ  കൂട്ടായ്  വന്നെങ്കി-

ലെന്നൊരു  വട്ടം  ഞാന്‍ കൊതിച്ചു  പോയ്

പകലൊളി  മറയുമ്പോ അകലത്തെവിടെയോ
 കൂരിരു മേട്ടില്‍ നീ  വീണുറങ്ങി

എന്നുറക്കം  കെടുത്തിയ  നിന്‍
മ  പ്രകാശത്തെ  ഞാന്‍
ഊതി  ജ്വലിപ്പിച്ചു  ജ്വാലയാക്കി.

വെന്തിടുന്നെന്‍ മനം  ഈ  കുളിരുന്ന
രാവിലും  നിന്നെ  കുറിച്ചുള്ള  സ്മൃതിയിലാകെ

ഒരു  കൊച്ചു  പൂവിനാല്‍ വരവേല്‍ക്കുന്നു ഞാന്‍
 നിന്നെ  എന്‍ അത്മാവിലൊരു  വര്‍ഷം  ചൊരിയുവാനായ്
എന്നില്‍ നീ   പെയ്യുമോ
എന്നില്‍ നീ  ചേരുമോ
  വിരലോടു  വിരല്‍
കോര്‍ത്ത്   പോരുമോ  നീ

ഇനി  നിന്റെ ചിറകിന്‍  തണലും  തണുപ്പും
ന്റെ സ്വന്തമെന്നൊരു വട്ടം
ചൊല്ലുമോ  നീീീ


No comments:

Post a Comment